19 April 2024 Friday

പന്താവൂർ മണക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം നടത്തി

ckmnews


ചങ്ങരംകുളം:പന്താവൂർ മണക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ നടന്നു. കലവറയിൽ ഭദ്രദീപം തെളിയിക്കൽ ആഴ് വാഞ്ചേരി തമ്പ്രാക്കൾ നടത്തി. ക്ഷേത്രം തന്ത്രി കക്കാട് വാസുദേവൻ തിരുമേനിയുടെ നേതൃത്വത്തിൽ കലശാദി പൂജകൾ നടന്നു. ക്ഷേത്രം മേൽശാന്തി പെരിന്തൽമണ്ണ പതിയിൽ മന പരമേശ്വരൻ തിരുമേനി ചടങ്ങുകളിൽ പങ്കാളിയായി. ഉച്ചക്ക് ഭക്തർക്ക് അന്നദാനവും ഉണ്ടായിരുന്നു.കലികാലത്തിലെ ഭക്തി എന്ന വിഷയത്തെക്കുറിച്ച് ശ്രീമതി കുറുങ്ങാട്ട് വിജയലക്ഷ്മി  ഭക്തി പ്രഭാഷണം നടത്തി.ആലങ്കോട് തിരുമംഗലത്ത് കൃഷ്ണൻ നായർ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ സർവൈശ്വര്യപൂജയും നടന്നു.വൈകീട്ട് ചുറ്റുവിളക്കിന് ശേഷം പരിപാടികൾക്ക് സമാപനം കുറിച്ചു