28 March 2024 Thursday

ശുകപുരം ക്ഷേത്രത്തിൽ ഭാഗവതസപ്താഹം തുടങ്ങി

ckmnews

ശുകപുരം ക്ഷേത്രത്തിൽ ഭാഗവതസപ്താഹം തുടങ്ങി


എടപ്പാൾ:ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഉദ്ഘാടനം തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരിപ്പാട് നിർവഹിച്ചു. യു.പി. പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. സത്യനാരായണൻ വേദപുരത്ത്, നെഡ്ഡം ഭവത്രാതൻ നമ്പൂതിരി, നാറാസ് ഇട്ടിരവി നമ്പൂതിരി, സിനോജ് നാരായണൻ നമ്പൂതിരി, യു.എം. ഗിരീഷ്, ബാലാജി, കെ. ഭാസ്‌കരൻ വട്ടംകുളം, ഇ. വേലായുധൻ നായർ, ഡോ. അരുൺരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

യജ്ഞാചാര്യൻ അയിനിപ്പിള്ളി ബാബു ചന്ദ്രശേഖരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രഭാഷണവും നടന്നു. 17 വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായുള്ള കലവറനിറയ്ക്കലും ആചാര്യവരണവും നടന്നു. തുടർദിവസങ്ങളിൽ രാവിലെ വേദജപം, വിഷ്ണു സഹസ്രനാമജപം, ഭാഗവതാർച്ചന, വൈകുന്നേരം 6.30-വരെ ഭാഗവത പാരായണം എന്നിവയുണ്ടാകും.