24 April 2024 Wednesday

കുന്നംകുളം നഗരത്തിൽ ഇനി ഓട്ടോറിക്ഷകൾക്ക് ഒറ്റനമ്പർ

ckmnews

കുന്നംകുളം നഗരത്തിൽ ഇനി ഓട്ടോറിക്ഷകൾക്ക് ഒറ്റനമ്പർ


കുന്നംകുളം :കുന്നംകുളത്തെ ഓട്ടോറിക്ഷ പാര്‍ക്കിംഗ് പൂര്‍ണമായും പുനഃക്രമീകരിക്കുന്നു.ഇതിന്റെ ഭാഗമായി ടൗണിലെ മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്കും ഒറ്റനമ്പര്‍ നടപ്പിലാക്കും. നഗരത്തിലെ ഏതു പാര്‍ക്കിലും പാര്‍ക്ക് ചെയ്യാനും എവിടെ നിന്നും വാടക എടുക്കാനും ഈ ഓട്ടോറിക്ഷകള്‍ക്ക് കഴിയും വിധത്തിലാണ് ക്രമീകരണം.നഗരസഭയുടെയും ട്രാഫിക് പോലീസിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. തിങ്കളാഴ്ച (11-04-2022 ) മുതല്‍ പ്രാബല്യത്തിലാകും.വടക്കാഞ്ചേരി റോഡില്‍ 20 ഓട്ടോറിക്ഷയും ഗുരുവായൂര്‍ റോഡ്, തൃശൂര്‍ റോഡ് , പഴയ ബസ് സ്റ്റാന്‍ഡ്, എന്നിവിടങ്ങളില്‍ 15 ഓട്ടോറിക്ഷ വീതവുമാണ് പാര്‍ക്കിംഗ് അനുവദിക്കുക.