29 March 2024 Friday

ഓപ്പറേഷൻ പി ഹണ്ട് ; ഇതുവരെ കുടുങ്ങിയത് 300 ലധികം പേർ

ckmnews

സംസ്ഥാനത്ത് ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഇതുവരെ അറസ്റ്റിലായത് 300 ലധികം പേർ . 1300 കേസുകളും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട് . എന്നാൽ റെയ്ഡുകളും അറസ്റ്റുകളും തുടരുമ്പോഴും കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല . റെയ്ഡ് ആരംഭിച്ചത് 2017 ലായിരുന്നു . 2019 ൽ മൂന്ന് ഘട്ടങ്ങളായി നടത്തിയ റെയ്ഡുകളിൽ 50 കേസുകളും 35 അറസ്റ്റും ഉണ്ടായി . 2020 ലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതും അറസ്റ്റുകൾ നടന്നതും . മൂന്ന് ഘട്ടങ്ങളിലായി നടത്തിയ റെയ്ഡുകളിൽ , 734 കേസുകൾ റജിസ്റ്റർ ചെയ്തു . 852 ഇലക്ട്രോണിക് ഉപകരണങ്ങളാണ് , കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിടിച്ചെടുത്തത് . 2021 ൽ രണ്ടു ഘട്ടങ്ങളായി നടത്തിയ റെയ്ഡിൽ , 450 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു . ഈ വർഷം ഇതുവരെ 61 കേസുകളും 24 അറസ്റ്റുകളും ഉണ്ടായിട്ടുണ്ട് .


ഇതൊക്കെയാണെങ്കിലും ഇത്തരക്കാർക്ക് പേടിയില്ലെന്നാണ് കണക്കുകൾ പറയുന്നത് . ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം , ആയിരത്തിൽ അധികം ഗ്രൂപ്പുകൾ ഇതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നു . ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് കേരള സൈബർ ഡോം ഇപ്പോൾ .