Kollam
കൊല്ലത്ത് ടിപ്പർ ലോറികൾക്ക് ഇടയിൽ അകപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

കൊല്ലം: കടയ്ക്കൽ കല്ലുതേരിയിൽ ടിപ്പർ ലോറികൾക്കിടയിൽ പെട്ട് ഡ്രൈവർ മരിച്ചു. അഞ്ചൽ കരുകോൺ സ്വദേശി മുഹമ്മദ് ബാദുഷയാണ് മരിച്ചത്. ടിപ്പർ ലോറിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. പണി നടക്കുന്നതിനിടെ ലോറി മുന്നോട്ട് നീങ്ങി. എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു. വണ്ടി നിർത്താനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ബാദുഷ ലോറികൾക്ക് ഇടയിൽ അകപ്പെട്ടത്.