28 March 2024 Thursday

കാൽമുട്ട് വേദനയിൽ പ്രയാസപ്പെടുന്ന രോഗിക്ക് വീൽ ചെയർ വിതരണം ചെയ്തു.

ckmnews

കാൽമുട്ട് വേദനയിൽ പ്രയാസപ്പെടുന്ന രോഗിക്ക് വീൽ ചെയർ വിതരണം ചെയ്തു.


ചങ്ങരംകുളം:വർഷങ്ങളായി കാൽമുട്ട് വേദനയിൽ പ്രയാസപ്പെടുന്ന രോഗിക്ക്

എസ് ഡി പി ഐ ചിയ്യാനൂർ ബ്രാഞ്ച് കമ്മിറ്റി വീൽ ചെയർ വിതരണം ചെയ്തു.ചിയ്യാനൂർ സ്വദേശിയും, കാൽമുട്ട് വളവ് കാരണം അസഹ്യമായ വേദനയിൽ പ്രയാസപ്പെടുകയും ചെയ്യുന്ന സ്ത്രീക്ക് ആണ് എസ് ഡി പി ഐ ബ്രാഞ്ച് കമ്മിറ്റിയുടെ ഇടപെടലിലൂടെ വീൽചെയർ ലഭ്യമാക്കിയത്.വിതരണോൽഘാടനം ആലംകോട്ടെ പൗര പ്രമുഖൻ താഹിർ മെയ്തു നിർവഹിച്ചു.വീൽ ചെയർ വിതരണം മുഹമ്മദ്ഷാദ് നിർവ്വഹിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ഇ വി മജീദ്, വൈസ് പ്രസിഡന്റ്‌ കെ എം ഹമീദ്, സെക്രട്ടറി റഫീഖ്ചിയ്യാനൂർ, ഹസ്സൻചിയ്യാനൂർ ,റസാഖ് കിളിയിൽ, ഹുസൈൻചിയ്യാനൂർ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.