25 April 2024 Thursday

2 കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ckmnews

2 കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു


കുന്നംകുളം:രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.കടപ്പുറം മാട്ടുമ്മൽ പുത്തൻപുരക്കൽ വീട്ടിൽ 40 വയസ്സുള്ള ഫ്രാൻസിസ് എന്ന ഇസ്മായിൽ, കടപ്പുറം അഞ്ചങ്ങാടി പുത്തൻപുരക്കൽ വീട്ടിൽ 30 വയസ്സുള്ള റഫീഖ് എന്നിവരെയാണ് ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ബോബിൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.