16 April 2024 Tuesday

അയിലക്കാട് സംഘ വേദി ഗ്രന്ഥാലയത്തിൽ കുടുംബശ്രീ മാതൃകാ ബാല ലൈബ്രറി ഉദ്ഘാടനം ചെയ്തു

ckmnews

അയിലക്കാട് സംഘ വേദി ഗ്രന്ഥാലയത്തിൽ കുടുംബശ്രീ മാതൃകാ ബാല ലൈബ്രറി ഉദ്ഘാടനം ചെയ്തു


എടപ്പാൾ: അയിലക്കാട് സംഘ വേദി ഗ്രന്ഥാലയത്തിൽ കുടുംബശ്രീ മാതൃകാ ബാല ലൈബ്രറിയുടെ ഉദ്ഘാടനം എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സി.വി.സുബൈദ ടീച്ചർ നിർവഹിച്ചു. വൈ. കെ പ്രഭാകരൻ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഹരണ്യ ലൈബ്രറി കൈമാറ്റം നിർവഹിച്ചു. അയിലക്കാട് എ.എം.എൽ.പി.എസിലെ എൽ എസ് എസ് ജേതാക്കൾക്ക് വാർഡ് മെംബർ അഫീഫ നവാസ് ഉപഹാരം  നൽകി. പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രകാശൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. ടി.പി മോഹനൻ ആശംസകളർപ്പിച്ചു. സംഘ വേദി സെക്രട്ടറി എം.പി ലക്ഷ്മീ നാരായണൻ സ്വാഗതവും സിഡിഎസ്  അംഗം ചാന്ദ്നി സുമേഷ് നന്ദിയും പറഞ്ഞു.