23 April 2024 Tuesday

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ്

ckmnews

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് 


മലപ്പുറത്ത് 41 പേര്‍ക്ക് രോഗം


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 416   പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരായി 112   പേര്‍ ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പിണറായി.


കോവിഡ് സ്ഥിരീകരിച്ചവരില്‍ 123   പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 51  പേരാണ്. സമ്പര്‍ക്കത്തിലൂടെ 204  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.