28 March 2024 Thursday

പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നു ആശങ്കയൊഴിയാതെ പൊന്നാനി, താലൂക്കിൽ നിരോധനാജ്ഞ

ckmnews



പൊന്നാനി:ദിനം പ്രതി നടക്കുന്ന കോവിഡ് പരിശോധനയില്‍ പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ച് തുടങ്ങിയതോടെ ആശങ്കയൊഴിയാതെ പൊന്നാനി നഗരം.നഗരസഭാ പരിധിയിൽ ഇന്ന് നടന്ന ആൻ്റിജൻ പരിശോധനയിൽ 23 പേരുടെ ഫലം കൂടി പോസിറ്റീവ് ആയതോടെ പ്രദേശത്ത് വലിയ ആശങ്കയിലാണ് ഭരണകൂടം.കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പൊന്നാനി താലൂക്കില്‍ ജില്ലാ കളക്ടര്‍  നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്.പൊന്നാനി നഗരസഭയുടെ വിവിധ പ്രദേശങ്ങളായ 1,3,5,7 എന്നീ വാർഡുകളിലായാണ് ഇന്ന് ആൻ്റിജൻ പരിശോധന നടത്തിയത്.ഓരോ വാർഡിൽ നിന്നും 79 പേരുടെ വീതം ആൻ്റിജൻ പരിശോധന നടത്തിയതിൽ ഫലം 23 പേരുടെ ഫലമാണ് പോസിറ്റീവായത്.വാർഡ് നമ്പർ 1ൽ 7 പേർ, വാർഡ്‌ നമ്പർ 3ൽ 2 പേർ, വാർഡ് നമ്പർ 5ൽ 4 പേർ, വാർഡ് നമ്പർ 7 ൽ 10 പേർ എന്നിങ്ങനെയാണ് ഇന്ന് പൊന്നാനി നഗരസഭാ പരിധിയിൽ നടന്ന ആൻ്റിജൻ പരിശോധനയിലെ പോസിറ്റീവ് ഫലങ്ങൾ.കൂടുതല്‍ ഫലം പുറത്ത് വരുന്നതോടെ ആരോഗ്യവകുപ്പും പോലീസും പ്രതിരോധത്തിലാവുകയാണ്.