25 April 2024 Thursday

മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം മലപ്പുറത്ത് കുറിപ്പെഴുതി വെച്ച പോലീസുകാരൻ നാട് വിട്ടു

ckmnews

മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം


മലപ്പുറത്ത് കുറിപ്പെഴുതി വെച്ച പോലീസുകാരൻ നാട് വിട്ടു


മലപ്പുറം:മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം സഹിക്കാന്‍ വയ്യാതെ മലപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥന്‍ നാട് വിട്ടു പോയി. അരീക്കോട് സ്‌പെഷ്യല്‍ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്ബിലെ മുബാഷിറിനെയാണ് കാണാതായത്.കോഴിക്കോട് വടകര സ്വദേശിയാണ് മുബാഷിര്‍. എം.എസ്.പി ബറ്റാലിയന്‍ അംഗമായ മുബാഷിറിനെ ഇന്നലെ രാവിലെയാണ് കാണാതായത്.



ക്യാമ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് മുബാഷിര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് കുറിപ്പ് പങ്കുവെച്ചിരുന്നു. ഒരു പോലീസുകാരന്റെ നിസ്സഹായത എന്ന പേരിലാണ് കത്ത് പ്രചരിക്കുന്നത്. ഇനിയൊരാള്‍ക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും കുറിപ്പില്‍ എഴുതിയിരുന്നു.

വിദേശത്ത് നിന്ന് അവധിക്ക് വന്ന ഭാര്യയെ കാണാന്‍ അവധി ലഭിച്ചില്ല എന്നും മുബാഷിര്‍ കുറിപ്പില്‍ പറയുന്നു. അരീക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.