25 April 2024 Thursday

ആർമിക്ക് വേണ്ടി ബുള്ളറ്റ് പ്രൂഫ് വാഹനം നിർമിച്ച് കുന്നംകുളം സ്വദേശി സജീവൻ

ckmnews


കുന്നംകുളം:അച്ചടി മഷി പുരണ്ട ഗതകാലത്തിൽ നിന്നും  ഇനി  Ak 47ഏന്തിയ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ചീറി പായും.കച്ചവടത്തിൽ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കുന്നംകുളം പട്ടണമാണ് മറ്റൊരു ചരിത്രമുഹൂർത്തത്തിന് കൂടി സാക്ഷ്യം വഹിക്കുന്നത്.കേരളത്തിലെ ആദ്യത്തെ  ആർമറി വാഹന കമ്പനിയിൽ നിന്നും ആർമിക്ക് വേണ്ടി ബുള്ളറ്റ് പ്രൂഫ്  വാഹനം നിർമ്മിച്ചാണ് അയിനൂർ സ്വദേശിയായ സജീവൻ കുന്നംകുളത്തിന്റെ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുന്നത് .ദുബായിൽ 20 ഓളം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഇദ്ദേഹം  പോലീസിനായി നിർമ്മിച്ച് കൊടുത്തിട്ടുണ്ട്.20 വർഷത്തോളം യുഎഇയിലെ  റാസ് അൽഖൈമയിൽ വാഹന നിർമ്മാണ കമ്പനിയിൽ ജോലി ചെയ്ത അനുഭവ സമ്പത്തുകൊണ്ടാണ്  നാട്ടിൽ വന്ന് മൂന്നര വർഷങ്ങൾക്ക് മുൻപ്  സജീവൻ  വാഹന നിർമ്മാണ  കമ്പനി ആരംഭിക്കുന്നത്.സജീവൻറെ ബുള്ളറ്റ് പ്രൂഫ്  ഡെമോ വാഹനം കണ്ട് ജമ്മു കശ്മീരിലെ പോലീസ് ഐജി കശ്മീരിലേക്ക്  വാഹനവുമായി എത്താൻ ക്ഷണിച്ചിരിക്കുകയാണ്.പേപ്പർ വർക്കുകൾ കഴിഞ്ഞാൽ വാഹനം ജമ്മുകാശ്മീരിലേക്ക് കൊണ്ട് പോകും .നിലവിൽ  സ്വദേശത്തും വിദേശത്തും നിരവധി സുരക്ഷാ വാഹനങ്ങൾ സജീവൻ നിർമ്മിച്ച് നൽകിയിട്ടുണ്ട് .വിദേശ രാജ്യങ്ങൾക്ക് ഇത്തരം വാഹനങ്ങൾ കയറ്റി അയക്കാൻ സാധിച്ചാൽ  രാജ്യത്തിൻറെ പുരോഗതിയിലേക്ക് ഒരു കൈ സഹായമാകുമെന്നാണ് കുന്നംകുളത്ത് കാരനായ  സജീവന്റെ പ്രതീക്ഷ