29 March 2024 Friday

കേന്ദ്ര ഗവർമെൻ്റിൻ്റെ ജനദ്രോഹ നയങ്ങളിൽ പ്രതിക്ഷേധിച്ച് സി.പി ഐ നിൽപ്പ് സമരം നടത്തി

ckmnews


എടപ്പാൾ:പെട്രോൾ-ഡീസൽ-പാചക വാതകത്തിനും വില വർധിപ്പിച്ചു കൊണ്ടുള്ള  കേന്ദ്ര ഗവർമെൻ്റിൻ്റെ ജനദ്രോഹ നയങ്ങളിൽ പ്രതിക്ഷേധിച്ച് സിപിഐ നിൽപ്പ് സമരം   സംഘടിപ്പിച്ചു.രാജ്യവ്യാപകമായി  സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എടപ്പാളിൽ നടന്ന സമരം സി പി ഐ തവനൂർ മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു.നവാസ് ശുകപുരം അധ്യക്ഷത വഹിച്ചു മണി തടത്തിൽ ,നാസർ എടപ്പാൾ ,സതീശൻ ശുകപുരം ,വി കെ അലി, എം കെ റഷീദ് ,ധനഞ്ജയൻ ഷൺമുഖൻ വട്ടംകുളം ,ഒ എം ഗഫൂർ എന്നിവർ സംസാരിച്ചു