18 April 2024 Thursday

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് നാളെ തുടക്കമാകും

ckmnews



എടപ്പാൾ: ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്ര ജീർണ്ണോദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രശ്ന വിധിപ്രകാരമുള്ള വിഷ്ണു ക്ഷേത്ര നിർമ്മാണം ഏപ്രിൽ 14 മുതൽ ഭക്ത ജനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കും ഇതോടനുബന്ധിച്ച് ഏപ്രിൽ 10 മുതൽ 17 കൂടിയ ദിവസങ്ങളിൽ ക്ഷേത്രസന്നിധിയിൽ വച്ച് ബ്രഹ്മശ്രീ  അയിനിപ്പിള്ളി ബാബു ചന്ദ്രശേഖരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും നടക്കും. നാളെ വൈകുന്നേരം 5 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കുന്നത്തോടെ തുടക്കമാകും തുടർന്ന് ആചാര്യവരണം, കലവറ നിറയ്ക്കൽ ചടങ്ങ് ,പ്രഭാഷണം എന്നിവ നടക്കും എല്ലാ ദിവസവും കലവറ നിറക്കൽ ചടങ്ങ് ഉണ്ടാവും ചടങ്ങുകൾ വിപുലമായ രീതിയിൽ നടത്താൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതായി യുപി പുരുഷോത്തമൻ, സത്യനാരായണ വാര്യർ, ഗിരീഷ് ,യു.എം, കെ ബാലാജി, ഭാസ്‌ക്കരൻ വട്ടംകുളം ,സദാനന്ദൻ എന്നിവർ അറിയിച്ചു.