25 April 2024 Thursday

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം , കോഴിക്കോട് പൊലീസ് ലാത്തി വീശി

ckmnews

യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം പോലീസ് ഗ്രൈനേഡ് പ്രയോഗിച്ചു


നിരവധി പേര്‍ക്ക് പരിക്ക്


സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.


മുഖ്യമന്ത്രി രാജി വയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. സ്വപ്നക്ക് ഒളിച്ച് കടക്കാൻ വഴി ഒരുക്കിയത് പൊലീസ് ആണ്. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ ആദ്യം രാജി വയ്ക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.


യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ കല്ക്ട്രേറ്റിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ബാരിക്കേഡ് തള്ളി അകത്ത് കയറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. രണ്ട് വട്ടം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. പിന്നീടാണ് ലാത്തിച്ചാര്‍ജ്ജുണ്ടായത്.