20 April 2024 Saturday

*ലോകത്ത് പാചക വാതകത്തിന് ഏറ്റവും കൂടുതല്‍ വില ഇന്ത്യയില്‍*

ckmnews

ലോകത്ത് ഏറ്റവും ഉയർന്ന പാചക വാതക വില ഇന്ത്യയിൽ . ലിറ്റർ പ്രകാരമുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും ഉയർന്ന വിപണി വിലയിലാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പാചക വാതകം ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട് . ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത് . ആഭ്യന്തര വിപണയിൽ കറൻസികളുടെ മൂല്യം പരിഗണിക്കുമ്പോഴാണ് രാജ്യത്തെ ഉപഭോക്താവ് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ തുക ദ്രവീകൃത വാതകത്തിന് നൽകേണ്ടിവരുന്നത് . ഇത്തരത്തിൽ , പെട്രോൾ ലിറ്ററിന് ലോകത്ത് വില മൂന്നാമതാണെന്നും ഡീസൽ വില എട്ടാമതാണെന്നും റിപ്പോർട്ടിലുണ്ട് . മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ആഭ്യന്തര വിപണയിൽ ഡോളറുമായി ഉയർന്ന വിനിമയ നിരക്കുള്ളതാണ് രാജ്യത്ത് ഉയർന്ന വിലയക്ക് കാരണമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത് . മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ശരാശരി വരുമാനവും രാജ്യത്തെ ഉപഭോക്താവിന് കൂടിയ ഇന്ധന വില നൽകേണ്ടി വരാൻ കാരണമാവുന്നു .