19 April 2024 Friday

പച്ചക്കറി കൃഷിയിൽ വിജയം കൊയ്ത് നന്നംമുക്കിലെ കർഷക കൂട്ടായ്മ

ckmnews

പച്ചക്കറി കൃഷിയിൽ വിജയം കൊയ്ത് നന്നംമുക്കിലെ കർഷക കൂട്ടായ്മ


ചങ്ങരംകുളം:പച്ചക്കറി കൃഷിയിൽ വിജയം കൊയ്ത് നന്നംമുക്കിലെ കർഷക കൂട്ടായ്മ.നന്നംമുക്ക് സ്രായിക്കടവ് മണലിയാർകാവ് ക്ഷേത്രത്തിന് സമീപത്തെ ഒരേക്കറോളം സ്ഥലത്താണ് വിപുലമായ രീതിയിൽ പച്ചക്കറി കൃഷിയിറക്കി കർഷസംഘം വിളവെടുപ്പ് നടത്തിയത്.സ്രായിക്കടവ് സ്വദേശികളായ വിജയൻ,മോഹൻദാസ്,മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളരി,പയർ,കൈപ്പ,വെണ്ട,മത്തൻ,പടവലം,തുടങ്ങിയ കൃഷിയിറക്കിയത്.പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ കിരൺ തണ്ണിമത്തൻ നല്ല വിളവ് നൽകിയതായി കർഷകർ പറഞ്ഞു.വെള്ളിയാഴ്ച നടന്ന വിളവെടുപ്പ് ഉദ്ഘാടനം നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ റസീന റസാക്ക് അധ്യക്ഷത വഹിച്ചു.പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ് ലഭിച്ചെന്നും പ്രദേശത്ത് വിൽപന നടത്തി ബാക്കി വരുന്ന പച്ചക്കറി ഗ്രാമചന്തകൾ വഴി വിതരണം ചെയ്യുമെന്നും കർഷകർ പറഞ്ഞു