19 April 2024 Friday

ഞാങ്ങാട്ടിരി യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഞാങ്ങാട്ടിരി വരമംഗലത്ത് സുരേഷ് (35) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

ckmnews


വെള്ളിയാഴ്ച കാലത്ത് ആയിരുന്നു സംഭവം. നാട്ടുകാരുടെ  ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തൃത്താല പോലീസിന് വിവരമറിയിക്കുക ആയിരുന്നു.


തൃത്താല പോലീസ് സ്ഥലത്തെത്തി മൃതദേഹം പട്ടാമ്പി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും.


കഴിഞ്ഞദിവസം കൂറ്റനാട്  തൊഴുക്കാട് ചെറുപ്പിക്കാരൻ വീടിനുള്ളിൽ  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ  ആളുകൾക്ക് ബോധവൽക്കരണം നടത്തേണ്ടത് അനിവാര്യമാണ്.