28 March 2024 Thursday

റംസാൻ ചൂട് പിടിച്ചതയോടെ പഴവർഗ്ഗങ്ങൾക്കും വില ഉയർന്നു

ckmnews

റംസാൻ ചൂട് പിടിച്ചതയോടെ പഴവർഗ്ഗങ്ങൾക്കും വില ഉയർന്നു


എടപ്പാൾ: റംസാൻ മാസം ചൂട് പിടിച്ചതോടെ  പഴവർഗ്ഗങ്ങളുടെ വിലയും കുതിച്ചുയരുന്നു.വില ഉയർന്നെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വിപണിയിൽ ഉണർവുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.പാതയോരങ്ങൾ മുഴുവൻ പഴവർഗ്ഗളുടെ വിൽപന സ്റ്റാളുകൾ നിറഞ്ഞിരിക്കുകയാണ്.ഓറഞ്ച്,ആപ്പിൾ,മുന്തിരി,പൈനാപ്പിൾ,തണ്ണിമത്തൻ തുടങ്ങിയ ഇനങ്ങളിൽ ഒതുങ്ങി നിന്ന വിപണിയിൽ വിത്യസ്ഥങ്ങളായ വിദേശയിനം പഴവർഗ്ഗങ്ങൾ കൂടി എത്തിയതോടെയാണ് വിപണി കൂടുതൽ സജീവമായത്.കനത്ത ചൂടും റംസാൻ സീസണും കൂടി ആയതോടെ ഓരോ ഇനങ്ങൾക്കും പൊള്ളുന്ന വിലയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഓറഞ്ച് കിലോക്ക് 80 രൂപക്കും മുസമ്പി 120ക്കുമാണ് വിൽപന,കുരുവില്ലാത്ത വെള്ള മുന്തിരി 80 രൂപയും കറുപ്പ് 130 രൂപയുമാണ് വില, മാങ്ങയാണ് ഇത്തവണ ഏറ്റവും വില കൂടിയത്.80 മുതൽ 200 രൂപ വരെ വിലയുള്ള മാങ്ങകൾ മാർക്കറ്റിലുണ്ട്.ആപ്പിൾ 150 മുതൽ 200 രൂപ വരെയാണ് വില. 12 മുതൽ 15 വരെ വിലയുണ്ടായീരുന്ന തണ്ണിമത്തനും വില കയറി 20 മുതൽ 25 വരെയെത്തിയിട്ടുണ്ട്.ഏറ്റവും ശ്രദ്ധേയമായ വിലക്കയറ്റം അനുഭവപ്പെട്ടത് ചെറുനാരങ്ങയിൽ ആയിരുന്നു 25 രൂപ ഉണ്ടായിരുന്നത് 200 ന് ഒപ്പമെത്തി. കഴിഞ്ഞവർഷം ഇതേസമയം പൈനാപ്പിളിനായിരുന്നു ശ്രദ്ധേയമായ വിലക്കയറ്റം അനുഭവപ്പെട്ടത്.വിലക്കയറ്റം അനുഭവപ്പെടുമ്പോഴും ആവശ്യത്തിനനുസരിച്ച് സാധനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഓരോ കച്ചവടക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്