28 March 2024 Thursday

ഓൺലൈൻ ഗെയിം കൈകളുടെ ചലനനിയന്ത്രണം നഷ്ടപ്പെട്ട് വിദ്യാർഥി

ckmnews

ഓൺലൈൻ ഗെയിം കൈകളുടെ ചലനനിയന്ത്രണം നഷ്ടപ്പെട്ട് വിദ്യാർഥി


ചെന്നൈ ∙ ഓൺലൈൻ ഗെയിമിന് അടിമയായതിനെ തുടർന്ന് കൈകളുടെ ചലനം നിലയ്ക്കാത്ത 17 വയസ്സുകാരനെ ചികിത്സക്കായി ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ 4ന് രാത്രിയാണ് മൊബൈലിൽ ഗെയിം കളിക്കുന്ന ചേഷ്ടകൾ ആവർത്തിക്കുന്ന വിദ്യാർഥിയെ ചികിത്സയ്ക്കായി തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തോക്കു ചൂണ്ടുന്നതും വെടി വയ്ക്കുന്നതുമായ ആംഗ്യങ്ങൾ കൈകൾ കൊണ്ട് സദാസമയവും ആവർത്തിക്കുന്ന വൈകല്യമാണ് കുട്ടി പ്രകടിപ്പിക്കുന്നത്. എന്നാൽ, രാവിലെ കുട്ടി ആശുപത്രിയിൽ നിന്നു കടന്നു. ഇതോടെ ആശുപത്രി അധികൃതർ പൊലീസ് സഹായം തേടിയിട്ടുണ്ട്.