19 April 2024 Friday

ഇനി കേസില്ല ആൾക്കൂട്ട നിയന്ത്രണവുമില്ല സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; മാസ്കും സാമൂഹിക അകലവും തുടരും.

ckmnews

ഇനി കേസില്ല ആൾക്കൂട്ട നിയന്ത്രണവുമില്ല


സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; മാസ്കും സാമൂഹിക അകലവും തുടരും.


സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസ് എടുക്കില്ല. കേന്ദ്ര നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്ന് ഉത്തരവില്‍. മാസ്‌ക് ധരിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം തുടരുമെന്നും ഉത്തരവില്‍ പറയുന്നു.രണ്ട് വർഷം നിലനിന്നിരുന്ന നിയന്ത്രണങ്ങളാണ് ഇപ്പോൾ  പിൻവലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഇനി നടപടി ഉണ്ടാവില്ല.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമം പ്രകാരം ഒട്ടേറെ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നത്.