24 April 2024 Wednesday

എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ: മുസ്ലീം ലീഗ് ഓൺ ലൈൻ ഫണ്ട് സമാഹരണം വിജയിപ്പിക്കും

ckmnews

എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ: മുസ്ലീം ലീഗ് ഓൺ ലൈൻ ഫണ്ട് സമാഹരണം വിജയിപ്പിക്കും


ചങ്ങരംകുളം:മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ ഓണ് ലൈൻ ഫണ്ട് സമാഹരണ കാമ്പയിൻ വിജയിപ്പിക്കാൻ പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളുടെയും, പഞ്ചായത്ത് പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.ഇത് സംബന്ധമായി പഞ്ചായത്ത് തല യോഗങ്ങളും,ഹൗസ് കാമ്പയിനും സംഘടിപ്പിക്കാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ ഉൽഘാടനം ചെയ്തു.ഷാനവാസ് വട്ടത്തൂർ ,വി വി ഹമീദ്, ഇ പി ഏനു, എ വി അഹമ്മദ്, വി മുഹമ്മദുണ്ണി ഹാജി, കുഞ്ഞിമുഹമ്മദ് കടവനാട്, എൻ പി മൊയ്തുട്ടി ഹാജി, ഐ പി അബ്ദുള്ളക്കുഞ്ഞ്, സി കെ ബാപ്പനു ഹാജി, ടി വി അഹമ്മദുണ്ണി, കെ ടി അബ്ദുൾഗനി, ഷബീർ ബിയ്യം പ്രസംഗിച്ചു.