29 March 2024 Friday

പുന്നയൂരിൽ ജോലിക്കിടെ ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു

ckmnews

പുന്നയൂരിൽ ജോലിക്കിടെ ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു


കുന്നംകുളം:പുന്നയൂരിൽ ജോലിക്കിടെ ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു.ബംഗാൾ സ്വദേശി മുഫിജുദ്ധീൻ (34) ആണ് ഷോക്കേറ്റ് മരിച്ചത്.പുന്നയൂർ എടക്കരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെ തെങ്ങ് വലിച്ചുകെട്ടിയിരുന്ന കമ്പി പൊട്ടി വൈദ്യുതി ലൈനിൽ തട്ടി കിടന്നിരുന്നതിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വൈദ്യുതി ബന്ധം വിഛേദിച്ച് ഇയാളെ ചാവക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല