25 April 2024 Thursday

പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചു; അദ്ധ്യാപികയും കാമുകനും അറസ്റ്റിൽ

ckmnews


മധുര: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിൽ അധ്യാപികയ്‌ക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി സൈബർ സെൽ. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. അധ്യാപികയും കാമുകനും ചേർന്ന് മൂന്ന് വിദ്യാർത്ഥികളെ ഉപയോഗിച്ച് പോൺ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീഡിയോ പോൺ സൈറ്റുകൾക്ക് വിൽക്കാനാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. അധ്യാപികയുടെ കാമുകനാണ് ഈ വീഡിയോ പുറത്ത് വിട്ടത്. സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിരുന്നു.കേസുമായി ബന്ധപ്പെട്ട് 42 വയസ്സുള്ള അധ്യാപികയേയും ഇവരുടെ 39കാരനായ കാമുകനേയും ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മധുരയിലെ സർക്കാർ സ്‌കൂളിലെ അധ്യാപികയാണ് അറസ്റ്റിലായ സ്ത്രീ. 2010ൽ വിവാഹമോചിതയായ ശേഷം ഇവർ ഒരു വ്യവസായിയുമായി പ്രണയത്തിലായി. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന വീട്ടിലേക്കാണ് ഈ വിദ്യാർത്ഥികളെ അധ്യാപിക വിളിച്ച് വരുത്തിയത്.


16 വയസ്സുകാരാണ് മൂന്ന് വിദ്യാർത്ഥികളും. വീഡിയോ ചിത്രീകരിക്കുന്ന കാര്യം ഈ കുട്ടികൾ അറിഞ്ഞിരുന്നില്ല. കാമുകന്റെ സഹായത്തോടെയാണ് ഇവർ വീഡിയോ ചിത്രീകരിച്ചത്. ഗ്രൂപ്പ് സെക്‌സ് വീഡിയോ രാജ്യാന്തര പോൺ വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ സൈബർ സെൽ അന്വേഷിക്കുന്നുണ്ട്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചവരേയും കണ്ടെത്തണമെന്ന് ഡിജിപി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.