28 March 2024 Thursday

ഗതാഗത നിയമ ലംലനങ്ങൾക്കെതിരെ കർശന നടപടി:മലപ്പുറം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ അമ്പതോളം നിരീക്ഷണ ക്യാമറകൾ വരുന്നു

ckmnews



ചങ്ങരംകുളം:സ്റ്റേറ്റ് ഹൈവേകളിലും  പ്രധാന ജില്ലാ റോഡുകളിലും പുതിയ ഹൈടെക് ക്യാമറകൾ സ്ഥാപിക്കുന്നു. കുറ്റിപ്പുറം- തൃശൂർ സംസ്ഥാന പാതയിലെ  ചങ്ങരംകുളത്തും എടപ്പാൾ നടുവട്ടത്തും കണ്ടനകം  കാവിൽ പടിയിലും കൂടാതെ  പെരുന്തല്ലൂരും (തിരുർ -ചമ്രവട്ടം റോഡ്) പൊന്നാനി കെ കെ ജംഗ്ഷനിലും ബിയ്യത്തും മാറഞ്ചേരിയിലും കൊടക്കല്ലിലും (കുറ്റിപ്പുറം -തിരുർ റോഡ്) കുട്ടികളത്താണിയിലും ( തിരുനാവായ-പുത്തനത്താണി റോഡ്) ഉൾപ്പെടെ അമ്പതോളം കേന്ദ്രങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്