19 April 2024 Friday

രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണ വിലയിൽ വർധനവ്

ckmnews


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20  രൂപയാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 20 രൂപ ഉയർന്ന് 4800 രൂപയാണ് ഇന്ന്  വില. ഒരുപവൻ സ്വർണത്തിന് 160 രൂപയുടെ വർധനവ് ഉണ്ടായി. 38400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില സംസ്ഥാനത്ത് ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 38240 രൂപയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുകയും കുത്തനെ താഴുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര വില നിലവാരത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളാണ് സ്വർണവിലയുടെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നത്. 


സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 15 രൂപ വർധിച്ചു. കഴിഞ്ഞ ദിവസം 3950 രൂപയായിരുന്നു  18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില. ഇന്ന് 15 രൂപ വർധിച്ച് 3965 രൂപയാണ് സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില. അതേമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില.  ഏപ്രിൽ അഞ്ചിനും ആറിനും സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നിരുന്നു. ഏപ്രിൽ നാലിന്  22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. ഏപ്രിൽ ഒന്നിന് സ്വർണവില കുത്തനെ ഉയർന്നിരുന്നു.  22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 45 രൂപയോളം ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി 38480 രൂപയായിരുന്നു അന്ന്ഒരു പവൻ സ്വർണത്തിന്റെ വില.