24 April 2024 Wednesday

പൊന്നാനി താലൂക്കിൽ പോലീസുകാർക്കും ട്രോമാ കെയറുകാർക്കും അടക്കം 20 ൽ കൂടുതൽ പേർക്ക് സമ്പർക്കം വഴി രോഗബാധ

ckmnews



ഇന്ന് സ്ഥിരീകരിച്ചത് -55

സമ്പർക്കത്തിലൂടെ -23


ഇതിൽ 21 പേർ പൊന്നാനിയിൽ രോഗവ്യാപനം പരിശോധിക്കുന്നതിന് ഭാഗമായി കണ്ടെത്തിയതാണ്..

 

വിവിധ സംസ്ഥാനങ്ങളിൽ നിന്നും -2

വിദേശ രാജ്യങ്ങളിൽ നിന്നും -30


ഇപ്പോൾ ചികിത്സയിൽ -431

നിരീക്ഷണത്തിൽ- 39706


സമ്പർക്കത്തിലൂടെ രോഗബാധ :-


ജൂണ്‍ 28 ന് രോഗബാധിതനായ ശുകപുരം ആശുപത്രിയിലെ ഡോക്ടറുമായി ബന്ധമുണ്ടായ വട്ടംകുളം നടുവട്ടം സ്വദേശിനി (58), ജൂണ്‍ 30 ന് രോഗബാധ സ്ഥിരീകരിച്ച താനാളൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ താനാളൂര്‍ സ്വദേശി (18), പൊന്നാനിയിലെ ട്രോമ കെയര്‍ വളണ്ടിയര്‍ പൊന്നാനി കെ.കെ. ജംഗ്ഷന്‍ സ്വദേശി (24), പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ പൊന്നാലി ഈശ്വരമംഗലം സ്വദേശി (45), വട്ടംകുളം സ്വദേശി (33), കരുനാഗപ്പള്ളി സ്വദേശി (34), പൊന്നാനി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരന്‍ പൊന്നാനി സ്വദേശി (53), ബാങ്ക് ജീവനക്കാരനായ പൊന്നാനി സ്വദേശി (38), പൊന്നാനി വെള്ളേരി സ്വദേശിയായ പാചക വാതക വിതരണക്കാരന്‍ (29), കുറ്റിപ്പുറം പേരശനൂര്‍ സ്വദേശിനി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (42), പൊന്നാനി നഗരസഭാ ജീവനക്കാരിയായ പൊന്നാനി പള്ളിപ്പുറം സ്വദേശിനി (23), പൊന്നാനി വെള്ളേരി സ്വദേശിയായ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ (29), പൊന്നാനി നഗരസഭ കൗണ്‍സിലര്‍ പൊന്നാനി കറുകത്തിരുത്തി സ്വദേശി (43), ജൂണ്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം സ്വദേശിനിയുമായി ബന്ധമുണ്ടായ എടപ്പാള്‍ കൊട്ടംകുളം സ്വദേശിനി (25), പൊന്നാനി സ്വദേശിയായ ബാങ്ക് ജിവനക്കാരന്‍ (51), വേങ്ങര സ്വദേശി (17), സാമൂഹ്യ പ്രവര്‍ത്തകയായ പൊന്നാനി സ്വദേശിനി (49), പൊന്നാനി പാണ്ടിതുറ സ്വദേശി ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ (38), എടപ്പാള്‍ കണ്ടനകം സ്വദേശി പന്തല്‍ തൊഴിലാളി (51), പെരുമ്പടപ്പ് സ്വദേശി (54), പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (42), പൊന്നാനി മരക്കടവ് സ്വദേശിയായ കോസ്റ്റല്‍ വാര്‍ഡന്‍ (25), എടപ്പാള്‍ ആശുപത്രിയുമായി ബന്ധപ്പെട്ട ആലങ്കോട് സ്വദേശിനി (22) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.