28 March 2024 Thursday

നടൻ ഇന്ദ്രൻസിന്റെ അമ്മ അന്തരിച്ചു

ckmnews

തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന്റെ അമ്മ ​ഗോമതി നിര്യാതയായി. 90 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്നു

വ്യാഴാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് അന്ത്യം.

രണ്ട് ദിവസം മുമ്പ് ഓർമ നഷ്ടപ്പെടുകയും പിന്നാലെ രോഗം മൂർച്ഛിക്കുകയും ചെയ്തതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.