25 April 2024 Thursday

ഹൃദയാഘാതത്തെ തുടർന്ന് പൊന്നാനി സ്വദേശി സൗദിയിൽ മരിച്ചു

ckmnews

ഹൃദയാഘാതത്തെ തുടർന്ന് പൊന്നാനി സ്വദേശി സൗദിയിൽ മരിച്ചു


പൊന്നാനി:ഹൃദയാഘാതത്തെ തുടർന്ന് പൊന്നാനി സ്വദേശി സൗദിയിൽ മരിച്ചു

പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ താമസിക്കുന്ന ചെറുവളപ്പിൽ എന്ന മുനമ്പത്തകത്ത് പരേതനായ ഹംസ മകൻ സുബൈർ (55) ആണ് മക്ക അൽ നൂർ ആശുപത്രിയിൽ മരിച്ചത്. 

ഇരുപത്തിയഞ്ച് വർഷത്തോളമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാട്ടിൽ നിന്നും തിരിച്ചെത്തിയിട്ട് ഒരു മാസമായിട്ടുളളു. 

സഹോദരങ്ങൾ: ജമാൽ (ദുബൈ) അബ്ദുൽ വാഹിദ് , റിയാദ് (PCWF സഊദി നാഷ്ണൽ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗം) ഭാര്യ: മുംതാസ് കോഴിക്കോട് .മക്കൾ:  മഅസൂം (അബുദാബി) മിർസ (ദുബൈ) മുബാരിസ (ദുബൈ) 

മുഹിസ് (വിദ്യാർത്ഥി ) നവാബ് (PCWF ദുബൈ ഘടകം പ്രവർത്തക സമിതി അംഗം) ജാമാതാവാണ്.