24 April 2024 Wednesday

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജിന് നാക് ‘എ’ ഗ്രേഡ്

ckmnews

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജിന് നാക് ‘എ’ ഗ്രേഡ്


എടപ്പാൾ: കുറ്റിപ്പുറം

എംഇഎസ് എൻജിനീയറിങ് കോളേജിന് നാഷണൽ അസ്സെസ്സ്മെന്റ്റ് ആൻഡ്‌ അക്രടിറ്റേഷൻ കൌൺസിലിൽ (NAAC) നിന്നും എ ഗ്രേഡ് ലഭിച്ചു.ദേശീയതലത്തിൽ കോളേജുകളുടെ നിലവാരം വിലയിരുത്തുന്ന ഈ കൌൺസിലിൻറെ മൂന്നംഗവിദഗ്ധ സമിതിയാണ് മാർച്ച് 30, 31 തീയതികളിൽ കോളേജ് സന്ദർശിച്ച് പഠന പാഠ്യേതര സൗകര്യങ്ങളെക്കുറിച്ച് പരിശോധനനടത്തി വിലയിരുത്തിയത്.സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസ വിചക്ഷണർ അടങ്ങിയ ഒരു ഭരണസമിതി കോളേജിന് ഉണ്ട് എന്നുള്ളത് വളരെ പ്രശംസനീയം ആണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് വളരെ സഹായകരമാകുമെന്നും വിലയിരുത്തപ്പെട്ടു.

ഇതരസംസ്ഥാനങ്ങളിൽ നിന്നും നാക്ക് കൌൺസിൽ തിരഞ്ഞെടുക്കപ്പെട്ട വിദഗ്ധരാണ് വന്നിരുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസറും പട്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോക്ടർ അസോക് ഡേ, കുരുക്ഷേത്ര യൂണിവേഴ്സിറ്റിയിലെ ഇന്സ്ട്രുമെൻറെഷൻ വിഭാഗ  പ്രൊഫസറായ ഡോക്ടർ പർദീപ് കുമാർ, ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ്‌  ഇൻഫർമേഷൻ വിഭാഗത്തിലെ പ്രൊഫസർ ഡോക്ടർ സിബ ഉദ്ഘട്ട എന്നിവരാണ് പരിശോധനയ്ക്കായി എത്തിയത്. ഈ മൂന്നംഗ സമതി കോളേജിലെ എല്ലാ വിഭാഗങ്ങളും, എല്ലാ സൗകര്യങ്ങളും നോക്കി കാണുകയും, പരിശോധന നടത്തുകയും ചെയ്തു.

കോളേജിൽ അച്ചടക്കം ഭേദപ്പെട്ടതാണെന്നും, സാധ്യായ പ്രവർത്തന ദിവസങ്ങൾ കൂടുതലാണെന്നും ഇത് മെച്ചപ്പെട്ട റിസൾട്ട് നേടുന്നതിനു സഹായകമാണെന്നും,  വിദഗ്ദ്ധർ അഭിപ്രായപെട്ടു. കോളേജിന്റെ ഈ ഉന്നതനിലവാരത്തിൽ വിദഗ്ധസമിതി അതിയായ തൃപ്തി രേഖപ്പെടുത്തി.

കോളേജിലെ കുട്ടികളുടെ വൈവിധ്യമാർന്ന കഴിവിൽ സമിതി വളരെയധികം സന്തോഷവും, തൃപ്തിയും രേഖപ്പെടുത്തി. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ കുട്ടികൾ ഇടം നേടിയതും അമേരിക്കൻ ഐ. ഇ.ഇ.ഇ (IEEE)  സൊസൈറ്റിയിൽ നിന്ന് സ്കോളർഷിപ്പ് നേടിയതും വിദേശ യൂണിവേഴ്സിറ്റികളിൽ ഉന്നതപഠനത്തിന് തിരഞ്ഞെടുക്കപ്പെട്ടതും കെട്ടിട രൂപകല്പനയെ സംബന്ധിച്ചുള്ള  പ്രോജക്റ്റ് ദേശിയ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടതും ഏറെ പ്രശംസിക്കപ്പെട്ടു.

ഈ കോളേജ്‌ ഒരു പരിസ്ഥിതിസൗഹൃദ കലാലയമാണ് എന്ന്  വിദഗ്ധസമിതി ശക്തിയുക്തം അവരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തി. ബയോഗ്യാസ് പ്ലാന്റ്, സൗരോർജ പദ്ധതി, മഴവെള്ളസംഭരണി, ജല ശുദ്ധീകരണം, മാലിന്യ സംസ്കരണം എന്നീ സൗകര്യങ്ങൾ ആണ് ഹരിത കലാലയം എന്ന നിലയിലേക്ക് ഉയർത്തിയത്.

കോളേജിന്റെ മറ്റ് സൗകര്യങ്ങളിൽ പ്രധാനമായി എടുത്തു പറയപ്പെട്ടത് മ്യൂസിക്, ഡിബേറ്റ്, മൂവി, ഫോട്ടോഗ്രാഫി എന്നീ ക്ലബ്ബുകളാണ്. വിദഗ്ധസമിതി ഇവയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ ചർച്ചകൾ നടത്തി തൃപ്തി രേഖപ്പെടുത്തി.

കോളേജിൽ പുതിയതായി നിർമ്മിക്കുന്ന ഓപ്പൺ എയർ ആംഫി തീയേറ്റർ, ഫുട്ബോൾ ടർഫ്, വീഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ എന്നിവയും നിലവിലുള്ള ഫാബ് ലാബ്, സ്കിൽ ഡെവലപ്മെന്റ് ക്ലാസ്റൂം എന്നീ സൗകര്യങ്ങൾ ഈ കോളേജിനെ മറ്റു കോളേജുകളിൽ നിന്ന് വേർതിരിച്ചു നിർത്തുന്നു എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഈ കോളേജിലെ നൂതന സംരംഭക വികസന സമിതിക്ക് (IEDC) ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാൻ പറ്റും എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.

പൂർവ്വ വിദ്യാർഥികളുടെയും, രക്ഷാകർതൃ  സമിതിയുടെയും, പിന്നെ വിദ്യാർത്ഥികളുടെയും പ്രതിനിധികളുമായി വിദഗ്ധസമിതി ചർച്ചകൾ നടത്തി കോളേജിന്റെ പഠന പാഠ്യേതര സൗകര്യങ്ങളെയും ജോലി സാധ്യതകളെയും വിലയിരുത്തി. പൂർവ്വവിദ്യാർത്ഥികളും, രക്ഷകർത്താക്കളും ഒരു കൂട്ടായ്മ വിദ്യാർത്ഥികൾക്ക് ജോലി നേടിക്കൊടുക്കുന്നതിൽ ഉണ്ടാകണമെന്ന് സമിതി അഭിപ്രായപ്പെട്ടു.

വിദഗ്ധ സമിതിയുടെ ഈ വിലയിരുത്തലുകളും തൃപ്തികരമായ വിലയേറിയ അഭിപ്രായങ്ങളുമാണ് കോളേജിനെ നാക് എ ഗ്രാഡിലേക്ക് എത്താൻ സഹായിച്ചത്.

കോളേജിലെ വിവരങ്ങൾ എല്ലാവർക്കും അറിയിക്കാനും വിളിക്കാനും വേണ്ടിയിട്ട് ഒരു മൂന്നംഗ പബ്ലിക് റിലേഷൻസ് ഓഫീസ്സ് കോളേജിൽ തുറന്നിട്ടുണ്ട്.