25 April 2024 Thursday

ചുമലിലെ കൃഷ്ണമണികൾ പുസ്തക പ്രകാശനം സ്വാഗതസംഘം രൂപീകരിച്ചു.

ckmnews

ചുമലിലെ കൃഷ്ണമണികൾ പുസ്തക പ്രകാശനം സ്വാഗതസംഘം രൂപീകരിച്ചു.


ചങ്ങരംകുളം:ചുമലിലെ കൃഷ്ണമണികൾ പുസ്തക പ്രകാശനം സ്വാഗതസംഘം രൂപീകരിച്ചു.ചങ്ങരംകുളത്തെ കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ പി കെ ജയരാജൻ രചിച്ച കവിതാ സമാഹാരമായ ചുമലിലെ കൃഷ്ണമണികളുടെ ചർച്ചയും ജന്മനാട്ടിലെ പ്രകാശനവും ഏപ്രിൽ 15ന് ചങ്ങരംകുളം കാണി ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.ചങ്ങരംകുളം പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ പു ക സ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രൊഫ.എം എം നാരായണൻ ആലങ്കോട് ലീലാകൃഷ്ണൻ പി പി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.സ്വാഗതസംഘം ചെയർമാർ ഡോ.വി മോഹന കൃഷ്ണൻ കൺവീനർ സോമൻ ചെമ്പ്രേത്ത് ജോ.കൺവീനർ ടി രാമദാസ് വൈസ് ചെയർമാൻ കെ വി മുസ്തഫ ട്രഷറർ ടി എ പ്രഭാകരൻ ജോ കൺവീനർ ഋഷികേശൻ വൈസ് ചെയർമാൻ പി പി വാസുദേവൻ രക്ഷാധികാരി ടിവി ഹരിയാനന്ദ കുമാർ. പരിപാടിയോടനുബന്ധിച്ച് പാട്ടരങ്ങും നടത്താൻ തീരുമാനിച്ചു.