29 March 2024 Friday

വ്യാപാരി വ്യവസായി സമിതി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ckmnews

വ്യാപാരി വ്യവസായി സമിതി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു


എടപ്പാൾ: പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് 

വ്യാപാരി വ്യവസായി സമിതി സംസ്ഥാനവ്യാപകമായി കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക്

 മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഏരിയ സെക്രട്ടറി യു പി പുരുഷോത്തമൻ ഉദ്ഘടനം ചെയ്തു. എം കെ ഹമീദ് അധ്യക്ഷത വഹിച്ചു.സാധനന്ദൻ, ശ്രീനിവാസൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രകടനത്തിന്  മുഫാഹിദ്, സന്തോഷ്‌, നൗഷാദ് തുടങ്ങിവർ നേതൃത്വം നൽകി. സുരേഷ് സ്വാഗതവും എ പി അബ്ദുള്ളക്കുട്ടി നന്ദിയും പറഞ്ഞു.