25 April 2024 Thursday

സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ സമഗ്ര അന്യേഷണം വേണം:കോണ്‍ഗ്രസ്സ്

ckmnews



കള്ളക്കടത്തുകാരുടെയും മാഫിയസംഘങ്ങളുടെയും അഭയ കേന്ദ്രമായി മുഖ്യ മന്ത്രിയുടെ ഓഫീസ് മാറിയെന്ന് KPCC  സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് അഭിപ്രായപെട്ടു.


സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും ഇടപെടലുകളെ കുറിച്ച് സമഗ്രവും നീതി പൂർവ്വവുമായി CBI  അന്വഷണം ആവശ്യപ്പെട്ടു നന്നമുക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി ചങ്ങരംകുളത്ത് നടത്തിയ *പ്രതിഷേധസദസ്സ്* ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ്  നാഹിർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു.

കാരയിൽ അപ്പു,ഉണ്ണികൃഷ്ണൻ എം വി, പ്രദീപ് ഉണ്ണി ,ഹൈദർ പള്ളിക്കര  എന്നിവർ സംസാരിച്ചു.