25 April 2024 Thursday

പൊന്നാനി ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

ckmnews


പൊന്നാനി:ഉദ്ഘാടനം കഴിഞ്ഞ് മൂന്നരക്കൊല്ലത്തിനുശേഷം പൊന്നാനി ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി.പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനായി നിർവഹിച്ചത്.കേരളതീരത്തെ ശാസ്ത്രീയ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യബന്ധനത്തിലേർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി അനുവദിച്ചതാണ് ഫിഷറീസ് സ്റ്റേഷൻ. 2018 മേയ് 21-ന് മന്ത്രിയായിരുന്ന മേഴ്‌സിക്കുട്ടിയമ്മയാണ് സ്റ്റേഷൻ നാടിനു സമർപ്പിച്ചത്. എന്നാൽ, ജീവനക്കാരുടെ നിയമനം പൂർത്തിയാകാത്തതിനാൽ സ്റ്റേഷൻകെട്ടിടം നോക്കുകുത്തിയായി. രണ്ടുമാസം മുൻപാണ് ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കിയത്.