29 March 2024 Friday

സ്വർണ്ണക്കടത്ത് :സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ബിജെപി ധര്‍ണ്ണ നടത്തി

ckmnews



പൊന്നാനി:ഭാരതീയ ജനതാ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭാ സ്പീക്കർ

പി ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിലെ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.പ്രകടമായി എത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.പ്രതിഷേധവുമായി എത്തിയ മുതിർന്ന ബിജെപി നേതാക്കളെയും പ്രവർത്തകരെയും പോലീസ് തല്ലിച്ചതക്കുകയായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു.