28 March 2024 Thursday

പെരുമ്പിലാവിലെ ബാർ ഉടമക്കും ജീവനക്കാർക്കും കുത്തേറ്റു

ckmnews

പെരുമ്പിലാവിലെ ബാർ ഉടമക്കും ജീവനക്കാർക്കും കുത്തേറ്റു


പെരുമ്പിലാവിൽ നാല് പേർക്ക് കുത്തേറ്റു .പെരുമ്പിലാവിലെ ബാർ ഉടമക്കും ബാറിലെ മൂന്ന് ജീവനക്കാർക്കുമാ ണ് കുത്തേറ്റത്.പരിക്കേറ്റ ബാറുടമയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും ജീവനക്കാരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മദ്യപിക്കാനെത്തിയ ആളാണ് തർക്കത്തിനിടെ കയ്യിൽ കരുതിയ കത്തിയുമായി ഇവരെ കുത്തി പരിക്കേൽപിച്ചത്.ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു