29 March 2024 Friday

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഡയറിക്കുറിപ്പുകൾ കസ്റ്റഡിയിലെടുത്തു

ckmnews

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഡയറിക്കുറിപ്പുകൾ കസ്റ്റഡിയിലെടുത്തു


മണർകാട് ∙ യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മാലം ചിറയിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജാണ് ( 24) മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്കാണു സംഭവം. ബന്ധുവീട്ടിലെ ചടങ്ങിനു പോകുന്നതിനെച്ചൊല്ലി രാവിലെ വീട്ടിൽ വഴക്കുണ്ടായെന്നും   തുടർന്നു ജീവനൊടുക്കുകയായിരുന്നുവെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. 

അർച്ചനയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൃതികയാണ് മകൾ. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ശാരീരിക പീഡനമേറ്റിരുന്നതായി പരാതിയിൽ പറയുന്നു.