19 April 2024 Friday

ശുകപുരം വാദ്യകലാ സംഘം പഞ്ചാരിമേളം അരങ്ങേറ്റം കുറിച്ചു

ckmnews



എടപ്പാൾ: ശുകപുരം വാദ്യകലാ സംഘം  മൂന്നാമത് ബാച്ച്  പഞ്ചാരിമേളം അരങ്ങേറ്റം കുറിച്ചു. കുളങ്കര ഭഗവതിക്ഷേത്രത്തിലെ  പ്രതിഷ്ഠാ ദിനത്തിൽ നടന്ന അരങ്ങേറ്റം  ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്ക് ഹൃദ്യമായ അനുഭവമായി. ശുകപുരം രഞ്ജിത്ത്തിന്റെ ശിക്ഷണത്തിൽ പരിശീലനം പൂർത്തിയാക്കി വിദ്യാർഥികളാണ് അരങ്ങേറ്റം കുറിച്ചത്.