28 March 2024 Thursday

പെരുമ്പിലാവിൽ കെഎസ്ആര്‍ടിസി ബസ്സിന് മുന്നില്‍ ബൈക്കുകളില്‍ സാഹസിക പ്രകടനം നടത്തിയ സംഘത്തിലെ 5 പേര്‍ പോലീസ് കസ്റ്റഡിയിലായി

ckmnews



പെരുമ്പിലാവിൽ കെഎസ്ആര്‍ടിസി ബസ്സിന് മുന്നില്‍ ബൈക്കുകളില്‍ സാഹസിക പ്രകടനം നടത്തിയ സംഘത്തിലെ 5 പേര്‍ പോലീസ് കസ്റ്റഡിയിലായി.. കടവല്ലൂര്‍ പാടത്ത് പീടികയില്‍ മുഹമ്മദ് യാസിം (18), അയിനൂര്‍ ആശാരിവീട്ടില്‍ നിഖില്‍ ദാസ് (20), അരുവായി പാറക്കാട് അതുല്‍ (22), സഹോദരങ്ങളായ അയിനൂര്‍ മുക്രക്കാട്ടയില്‍ സുഷീദ് (27), അഷീദ് (21) എന്നിവരെയാണ് കുന്നംകുളം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ.സി സൂരജിന്റെ നേതൃത്വത്തില്‍ പിടി കൂടിയത്.. പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെയായിരുന്നു യുവാക്കള്‍ ബൈക്കിലെത്തി സാഹസിക പ്രകടനം നടത്തിയത്. കൂടാതെ യുവാക്കളുടെ ഭാഗത്ത് നിന്നും ബസിലെ സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷവും ഉണ്ടായി. ഇന്ന് പുലര്‍ച്ചെ 1 മണിക്ക് പെരുമ്പിലാവിൽ നിന്നാണ് മൂന്ന് ബൈക്കുകളിലായി ഏഴ് പേർ  ബസിനെ ഫോളോ ചെയ്ത് വന്നത് '. ബൈക്ക് യാത്രികര്‍ കല്ലുകൊണ്ട് തൊട്ടില്‍പ്പാലം-തിരുവനന്തപുരം ബസിന്റെ വശങ്ങളില്‍ ഇടിക്കുകയും ചെയ്തിട്ടുണ്ട്.