29 March 2024 Friday

കാത്തിരിപ്പിന് വിരാമം :കുന്നംകുളം പോലീസ് സ്റ്റേഷന്‍ പുതിയ മന്ദിരത്തിലേയ്ക്ക് മാറാന്‍ ഗസറ്റ് വിജ്ഞാപനമായി.

ckmnews



കുന്നംകുളം പോലീസ് സ്റ്റേഷന്‍ പുതിയ മന്ദിരത്തിലേയ്ക്ക് മാറാന്‍ ഗസറ്റ് വിജ്ഞാപനമായി. എംഎല്‍എ ആസ്തിവികസന പദ്ധതിയില്‍ നിന്നും 1.5 കോടി രൂപ ചെലവഴിച്ച് പുനര്‍നിര്‍മ്മിച്ച പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം മൂന്ന് ദിവസത്തിനകം ആരംഭിക്കാനാകുമെന്ന് എ.സി. മൊയ്തീൻ എംഎല്‍എ അറിയിച്ചു.


 നിലവിൽ ഗുരുവായൂർ റോഡിലെ വാടക കെട്ടിടത്തിൽ തന്നെയാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.


 ആധുനികരീതിയിൽ പണികഴിപ്പിച്ച പോലീസ് സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞ   മാർച്ച് ആറിന് മുഖ്യമന്ത്രി ഓൺലൈൻ വഴി

 നിർവ്വഹിച്ചെങ്കിലും പ്രവർത്തനം തുടങ്ങുന്നത് സംബന്ധിച്ച് വകുപ്പുതല നടപടികൾ  പൂർത്തിയാക്കി കിട്ടിയിട്ടില്ലായിരുന്നു.

 പോലീസ് സ്റ്റേഷൻ പഴയ കെട്ടിടത്തിൽനിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം തുടങ്ങുകയാണെങ്കിലും സർക്കാരിന്റെ പ്രത്യേക നോട്ടിഫിക്കേഷൻ ആവശ്യമുണ്ട്. ഇത് ഇറങ്ങാത്തതാണ് പുതിയ സ്റ്റേഷൻ പ്രവർത്തനം തുടങ്ങാൻ വൈകിയിരുന്നത്. എല്ലാ സജ്ജീകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടും പുതിയ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാത്തതിൽ  പലർക്കിടയിലും  പ്രതിഷേധവും ഉയർന്നിരുന്നു. സർക്കാർ നോട്ടിഫിക്കേഷൻ വരാതെ ഓഫീസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സാധിക്കില്ലെന്നും ഉടൻ പ്രവർത്തനം ആരംഭിക്കാനാകുമെന്നും സ്റ്റേഷൻ എസ്.എച്ച്. ഒ  സി.വി,സൂരജ്  പറഞ്ഞിരുന്നു.