29 March 2024 Friday

പാലപ്പെട്ടിയിൽ നിന്നും സ്‌ഫോടക വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ

ckmnews

പാലപ്പെട്ടിയിൽ നിന്നും സ്‌ഫോടക വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ


എരംമംഗലം:പാലപ്പെട്ടിയിൽ നിന്നും സ്‌ഫോടക വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ.കൊല്ലം ഏഴുകോണം ആലംമുക്ക് സ്വദേശിയും പാലപ്പെട്ടി കുണ്ടുച്ചിറപ്പാലത്തിന് സമീപം താമസക്കാരനുമായ വഴങ്ങിൽ ഗണേഷിനെയാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ വീട്ടിൽ നിന്നും നിരവധി സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ഒരുപാട് കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.പോലീസ് അന്വേഷണം ആരംഭിച്ചു.