19 April 2024 Friday

ഡിവൈഎഫ്ഐ പതിനഞ്ചാമത് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം എടപ്പാളിൽ തുടങ്ങി

ckmnews


എടപ്പാൾ:ഡിവൈഎഫ്ഐ പതിനഞ്ചാമത് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് എടപ്പാൾ പി ബിജു നഗറിൽ തുടക്കമായി. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കെ ശ്യാം പ്രസാദ്, പി ഷാജി, അഡ്വ.ബേനസീർ, അഡ്വ.രഹ്ന സബീന, എൻ ആദിൽ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. എൻ എം ഷഫീഖ്, ഇ എം സജിത, ഗായത്രി, ബൈജു എന്നിവരടങ്ങിയ രജിസ്ട്രേഷൻ കമ്മിറ്റി, പി ഷബീർ, ഷിനീഷ് കണ്ണത്ത്, ഇ അഫ്സൽ, ഇ ലിനീഷ്, ഷബീബ, ഡോ.കെ ടി അബ്ദുസമദ്, തേജസ് കെ ജയൻ എന്നിവരടങ്ങുന്ന പ്രമേയ കമ്മിറ്റി, ബിൻസി ഭാസ്കർ, മനു വിശ്വനാഥ്, പ്രബിത, പി രതീഷ്, ആതിര എന്നിവരടങ്ങുന്ന മിനുട്സ് കമ്മിറ്റി, കെ പി അനീഷ്, സൈഫുദ്ദീൻ, സുകേഷ് രാജ്, സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയും സമ്മേളനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ശ്യാം പ്രസാദ് പതാകയുയർത്തി. ജില്ലാ ജോ.സെക്രട്ടറി ഷിനീഷ് കണ്ണത്ത് രക്തസാക്ഷി പ്രമേയവും, വൈസ് പ്രസിഡന്റ് പി ഷബീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി കെ മുബഷീർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അഡ്വ.കെ മുഹമ്മദ് ഷരീഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, ഗ്രീഷ്മ അജയ്ഘോഷ്, ജയ്ക്ക് സി തോമസ്, സംസ്ഥാന ജോ.സെക്രട്ടറി വി വസീഫ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഡോ. ഫസീല തരകത്ത്, പി മുനീർ, പി ജിജി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.സ്വാഗതസംഘം ചെയർമാൻ പി നന്ദകുമാർ എംഎൽഎ സ്വാഗതം പറഞ്ഞു.ആദ്യ ദിനം പ്രവർത്തന റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയും, പൊതു ചർച്ചയും പൂർത്തിയാക്കും. സമ്മേളനത്തിന്റെ രണ്ടാം ദിവസം ചർച്ചകൾക്കുള്ള മറുപടികളും, പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ്, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ്, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, അഭിവാദ്യങ്ങൾ, പ്രമേയങ്ങൾ, ഭാവി പ്രവർത്തന രൂപരേഖ അവതരണം എന്നിവ നടക്കും. സമ്മേളനം ഞായറാഴ്ച സമാപിക്കും.