29 March 2024 Friday

കോവിഡ് സ്ഥിരീകരിച്ച പെട്രോള്‍ പമ്പ് ജീവനക്കാരനും ലോട്ടറി കച്ചവടക്കാരനുമായി സമ്പര്‍ക്കത്തില്‍ കഴിഞ്ഞവര്‍ ക്വോറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം

ckmnews



ചങ്ങരംകുളം:കോവിഡ് സ്ഥിരീകരിച്ച പെട്രോള്‍ പമ്പ് ജീവനക്കാരനും ലോട്ടറി കച്ചവടക്കാരനുമായി സമ്പര്‍ക്കത്തില്‍ കഴിഞ്ഞവര്‍ ക്വോറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം.ആലംകോട് വാർഡ്. 6 സ്വദേശിയായ 32 വയസ്സുള്ള ലോട്ടറി കച്ചവടക്കാരൻ,കോക്കൂർ പാലച്ചുവട് സ്വദേശിയായ 23 വയസുകാരൻ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രസ്തുത വ്യക്തികളുമായി 21- 6-20 മുതൽ സമ്പർക്കത്തിൽ കഴിഞ്ഞവരും കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലുള്ള ചാലിശേരി മുക്കൂട്ട സ്വദേശി 25 ന്  2 മണിക്ക്  മുടി വെട്ടാനെത്തിയ കോക്കൂർ ബാർബർ ഷോപ്പിൽ 25 മുതൽ സന്ദർശനം നടത്തിയവരും ഇയാൾ 25-6-20ന് 3 മണിക്ക് ശേഷം 4 മണിക്കുള്ളിൽ കോക്കൂർ ഭാഗത്ത് നിന്നും വന്ന് താടിപ്പടിയിലുള്ള ആദ്യത്തെ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിച്ചിരുന്നതിനാൽ അന്ന് പമ്പിൽ സന്ദർശനം നടത്തിയവരും പമ്പ് ജീവനക്കാരുമായി, നടത്തിപ്പുകാരുമായി അടുത്ത സമ്പർക്കത്തിൽ കഴിഞ്ഞവരും അടിയന്തിരമായി  വീടുകളിൽ സമ്പർക്കത്തിലായ ദിവസം മുതൽ 28 ദിവസം സ്വയംനിരീക്ഷണത്തിൽ കഴിയേണ്ടതാണ്,വിവരം ഫോണിലൂടെ ബന്ധപ്പെട്ട ആശ, വാർഡ് മെമ്പർ മാരെ അറിയിയിക്കേണ്ടതും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതുമാണ്.

കോവിഡ് സ്ഥിരീകരിച്ച ആലംകോഡ് സ്വദേശി 5/7/20 ന് സൺറൈസ് ആശുപത്രിയിൽ മരണപ്പെട്ട ആലംകോട് സ്വദേശിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് കൊണ്ടുവരുന്നതിനും സംസ്കാര ചടങ്ങിനും ഇയാൾ സജീവമായി പങ്കെടുത്തിട്ടുണ്ടെന്ന് അറിയുന്നു.സമ്പർക്കത്തിലായവർ അടിയന്തിരമായി ഹോം ക്വാറനന്റ് യിനിൽ  നിരീക്ഷണത്തിൽ കഴിയേണ്ടതാണെന്നും

മെഡിക്കൽ ഓഫീസർ

ആലംകോട് കുടുംബാരോഗ്യ കേന്ദ്രം അറിയിച്ചു