29 March 2024 Friday

കോക്കൂർ എ എം എൽ പി സ്കൂൾ നാൽപ്പത്തിയാറാം വാർഷികം ആഘോഷിച്ചു.

ckmnews

കോക്കൂർ എ എം എൽ പി സ്കൂൾ നാൽപ്പത്തിയാറാം വാർഷികം ആഘോഷിച്ചു.


ചങ്ങരംകുളം :കോക്കൂർ എ എം എൽ പി സ്കൂൾ നാൽപ്പത്തിയാറാം വാർഷികവും എൽ എസ് എസ് ജേതാവിനെ അനുമോദിക്കലും നടത്തി. ബഹുമാനപ്പെട്ട പൊന്നാനി നിയോജകമണ്ഡലം എം എൽ എ പി നന്ദകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ.അഷ്‌റഫ്‌ കോക്കൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുകെജി കുട്ടികൾക്കും നാലാം ക്ലാസ്സിലെ കുട്ടികൾക്കും convocation ceremony നടത്തി.2020-21 വർഷത്തെ എൽ എസ് എസ് ജേതാവ് അഭിനന്ദ. കെ എസ്സിനെ ചടങ്ങിൽ അനുമോദിച്ചു. വിരമിച്ച അധ്യാപകർക്കും പ്രഗത്ഭരായ പൂർവവിദ്യാർത്ഥികൾക്കുള്ള ആദരവും നടന്നു. തുടർന്ന് 20-21വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച പൂർവവിദ്യാർത്ഥികളെ കളെ അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. പ്രധാനാധ്യാപിക ബേബി ചാക്കോ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.പിടി എ പ്രസിഡന്റ്‌ ശ്രീ. സലീം വി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റ്‌ കോഡിനേറ്റർ ബഷീർ കക്കിടിക്കൽ,സ്റ്റാഴ്സി ടീച്ചർ, ഹഫ്‌ലത്ത് ടീച്ചർ, രാജു. എം കെ, ശ്രീവത്സൻ മാത്തൂർ, സുഹൈൽ എന്നിവർ സംസാരിച്ചു. അധ്യാപകരായ ഷീജ. പി, ഫൗസിയ. കെ എച്ച്, പ്രശാന്തി . വി. വി, ജേക്കബ് ജോൺ, സുധ, വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ഷെരീഫ്. കെ, നാസർ. എം. എം, സുന്ദരൻ.കെ.എന്നിവരും പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.