19 April 2024 Friday

സർക്കാരിന്റെ മദ്യനയം കൊലപാതങ്ങളും മറ്റു അക്രമങ്ങളും വർദ്ധിക്കാൻ കാരണമാകുന്നു:പൗരസമിതി

ckmnews

സർക്കാരിന്റെ മദ്യനയം കൊലപാതങ്ങളും മറ്റു അക്രമങ്ങളും വർദ്ധിക്കാൻ കാരണമാകുന്നു:പൗരസമിതി


ചങ്ങരംകുളം:സർക്കാരിന്റെ മദ്യനയം കൊലപാതങ്ങളും മറ്റു അക്രമങ്ങളും വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് പൗരസമിതി.മദ്യലഹരിയിൽ നടക്കുന്ന കൊലപാതങ്ങളുടെയും സംഘർഷങ്ങളുടെയും എണ്ണം പെരുകുന്ന സാഹചര്യത്തിൽ സർക്കാറിന്റെയും എക്സൈസ്‌ വകുപ്പിന്റെയും പേരിൽ കേസെടുക്കണമെന്നും ഇരകൾക്ക്‌ സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം മഞ്ചേരി നഗരസഭാംഗത്തെ കൊല്ലാൻ പ്രതികൾക്ക്‌ പ്രേരണ മദ്യലഹരി മാത്രമാണെന്നും സാമ്പത്തികമോ രാഷ്ട്രീയമോ ആയ മറ്റു കാരണങ്ങൾ ഒന്നും ഇല്ലെന്നും പോലീസ്‌ തന്നെ വ്യക്തമാക്കുന്നു.സർക്കാറിന്റെ തെറ്റായതും ജനവിരുദ്ധവുമായ മദ്യവ്യാപന നയം മൂലമാണു‌ ഇത്തരം മദ്യകൊലകളും സംഘർഷങ്ങളും വ്യാപിക്കുന്നതെന്നും പൗരസമിതി കുറ്റപ്പെടുത്തി.ചെയർമാൻ പി പി എം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.സിദ്ധിക്‌ മൗലവി അയിലക്കാട്‌ 

അധ്യക്ഷത വഹിച്ചു. റാഫി പെരുമുക്ക്‌,  ഷാനവാസ്‌ വട്ടത്തൂർ, കുഞ്ഞിമുഹമ്മദ്‌ പന്താവുർ, പി പി ഖാലിദ്‌, സുരേഷ്‌ ആലംകോട്‌, കെ സി അലി, കെ അനസ്‌‌, കരീം ആലംകോട്‌, എം കെ അബ്ദുറഹ്മാൻ, മുജീബ്‌ കോക്കൂർ എന്നിവർ പ്രസംഗിച്ചു.