28 March 2024 Thursday

കെ റെയിൽ വേണ്ട,കേരളം മതി യു ഡി എഫ് സമര സംഗമം നടത്തി

ckmnews

കെ റെയിൽ വേണ്ട,കേരളം മതി യു ഡി എഫ് സമര സംഗമം നടത്തി


ചങ്ങരംകുളം:കേരളത്തിന് ഒട്ടും ഗുണകരമല്ലാത്ത കെ റെയിൽ പദ്ധതി ഉപേക്ഷിക്കുക,സംസ്ഥാനത്തെ കടക്കെണിയിലാഴ്ത്തുന്ന പദ്ധതിയിൽ നിന്നും പിൻ വാങ്ങുക, സർവ്വെയുടെ പേരിലുള്ള പോലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലങ്കോട് മാമാണിപ്പടിയിൽ സമര സംഗമം സംഘടിപ്പിച്ചു.മണ്ഡലം ചെയർമാൻ അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡണ്ട് അഡ്വ: വി എസ് ജോയ് ഉദ്ഘാടനം ചെയ്തു, യു ഡി എഫ് ജില്ലാ കണ് വീനർ അശ്റഫ് കോക്കൂർ, ഷാനവാസ് വട്ടത്തൂർ ,സിദ്ദീക്ക് പന്താവൂർ ,അഡ്വ: ഏ എം രോഹിത്ത്, ശംസു കല്ലാട്ടയിൽ, മുസ്തഫ വടമുക്ക്, അനന്ത കൃഷ്ണൻ മാസ്റ്റർ, വി വി ഹമീദ്, പി പി യൂസഫലി, പി ടി കാദർ, കെ സി ശിഹാബ്, ഷബീർ ബിയ്യം പ്രസംഗിച്ചു.