16 April 2024 Tuesday

ഭരതനാട്യം വർണ്ണത്തിൽ റെക്കോഡുകളുമായി ശ്രുതി സജീഷ്

ckmnews

ഭരതനാട്യം വർണ്ണത്തിൽ റെക്കോഡുകളുമായി ശ്രുതി സജീഷ്


എടപ്പാൾ:നാട്ടിക്കുറിഞ്ഞി രാഗത്തിൽ ഭരതനാട്യം വർണ്ണത്തിൽ റെക്കോഡുകളുമായി പന്താവൂർ ആശാരി പറമ്പിൽ ശ്രുതി സജീഷ്.ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്,വേൾഡ് റെക്കോഡ് എന്നിവയാണ് ശ്രുതിക്ക് ലഭിച്ചിരിക്കുന്നത്.കോവിഡ് കാലത്ത് 500 ൽ അധികം പേർ ഓൺലൈനായി പങ്കെടുത്ത മത്സരത്തിൽ നിന്നാണ് ഈ പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്.ശ്രുതി നാട്യശ്രീ കലാമണ്ഡലം  രജനീഗംഗ ഗുരുനാഥയുടെ ശിക്ഷണത്തിലാണ് ഭരതനാട്യം പഠിച്ചത്.ഇപ്പോൾ പന്താവൂർ നളന്ദ ഗ്രന്ധശാലയിലും ,വെങ്ങി നിക്കര വായനശാലയിലും, ചെമ്പ്ര വടക്കേപുരക്കൽ സ്ഥലത്തും വെച്ച് കുട്ടികളെ നൃത്തം പഠിപ്പിച്ച് വരുന്നു. സൃഷ്ടി നൃത്തകലാലയം എന്ന താണ് ശ്രുതിയുടെ നൃത്ത പരിശീലന കേന്ദ്രത്തിൻ്റെ പേര്.അഭിരാമും അനിരുദ്ധും മക്കളാണ്.