19 April 2024 Friday

തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ പൊള്ളാച്ചിയിൽ പോയ മിനിലോറി അപകടത്തിൽപ്പെട്ടു തിരൂർ സ്വദേശി അടക്കം രണ്ടു പേർ മരിച്ചു

ckmnews

തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ പൊള്ളാച്ചിയിൽ പോയ മിനിലോറി അപകടത്തിൽപ്പെട്ടു 


തിരൂർ സ്വദേശി അടക്കം രണ്ടു പേർ മരിച്ചു


തിരൂരിൽ നിന്നും പച്ചക്കറി ലോഡിനായി പൊള്ളാച്ചിയിൽ പോയ മിനിലോറി അപകടത്തിൽപ്പെട്ട് ആലത്തിയൂർ   പൊയ്ലിശ്ശേരി സ്വദേശി അടക്കം 2 പേർ മരിച്ചു.തിരൂർ തൃപ്രങ്ങോട് പൊയ്ലിശ്ശേരി സ്വദേശി പേരുള്ളിപ്പറമ്പിൽ മമ്മുണ്ണി  മകൻ അബ്ബാസ്,തമിഴ്നാട് സ്വദേശിയും തിരൂരിൽ സ്ഥിരതാമസക്കാരനുമായ  രാമകൃഷ്ണൻ എന്നിവരാണ് മരിച്ചത്.രണ്ടു പേരുടെയും മൃതദേഹം ഉദുമൽപേട്ട ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ വേണ്ടി പൊള്ളാച്ചിയിലേക്ക് പോയതായിരുന്നു  ഒതിമംഗലം തിരുപ്പൂർ റൂട്ടിൽ വച്ച്  ഇന്നലെ രാത്രി 12മണിക്ക് ശേഷം  ഇവർ ഓടിച്ചിരുന്ന ദോസ്ത്ത്‌ മിനിലോറി സിമൻറുമായി പോകുന്ന ലോറിയിൽ കൂട്ടിയിടിച്ച്  രണ്ടു പേരും തൽക്ഷണം മരണപ്പെടുകയായിരുന്നു