25 April 2024 Thursday

ഭാരതപ്പുഴ ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതി ഉടൻ നടപ്പാക്കണം:സ്വതന്ത്ര കർഷക സംഘം

ckmnews

ഭാരതപ്പുഴ ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതി ഉടൻ നടപ്പാക്കണം:സ്വതന്ത്ര കർഷക സംഘം


പൊന്നാനി:ചമ്രവട്ടം പുഴയിൽ നിന്നും ലിങ്ക് കനാൽ വഴി ബി എം കായലിലേക്ക് വെള്ളമെത്തിച്ച് കോൾ മേഖലയിലെ ജലക്ഷാമവും കുടിവെള്ള പ്രശ്നവും പരിഹരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ആലങ്കോട് കൃഷി ഓഫീസിനു മുൻപിൽ നടന്ന ധർണയിൽ ആവശ്യപ്പെട്ടു.ധർണ്ണ സമരം മലപ്പുറം ജില്ലാ സ്വതന്ത്ര കർഷക സംഘം പ്രസിഡണ്ട് പി പി.യൂസഫലി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം പ്രസിഡന്റ് മാനു മാമ്പയിൽ അധ്യക്ഷതവഹിച്ചു.സെക്രട്ടറി സലീം കോക്കൂർ സ്വാഗതവും   മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി കെ സി ശിഹാബ് മുഖ്യപ്രഭാഷണം നടത്തി ധർണയെ അഭിവാദ്യം ചെയ്തുകൊണ്ട് ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബാപ്പനു ഹാജി,ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ പന്താവൂര് കെ ഹമീദ് ചി യ്യാനൂർ കെ എം സി സി ഭാരവാഹി ഇബ്രാഹിം പള്ളി അറക്കൽ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ജഅ്ഫർ പള്ളിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.മനീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി നാളികേരം 45 രൂപയായി സർക്കാർ സംഭരിക്കുക എല്ലാ കൃഷിഭവനുകളിൽ ഉം നാളികേര സംഭരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക നെല്ലിന്ന്‌ മതിയായ സബ്സിഡി നൽകുക പച്ചക്കറി സംഭരിക്കാനും വിൽപ്പന നടത്താനുള്ള സംവിധാനങ്ങൾ എല്ലാ കൃഷിഭവനിൽ നടപ്പാക്കുക കർഷക വായ്പകൾക്ക് പലിശ സർക്കാർ നൽകുക വന്യജീവി അക്രമത്തിൽ പെടുന്ന കർഷകർക്കും കർഷക വിളകൾക്കും മതിയായ ധനസഹായം നൽകുക തുടങ്ങിയാൽ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം ആലങ്കോട് കൃഷി ഓഫീസർക്ക് നൽകി