20 April 2024 Saturday

വീര്യം കൂടിയ മയക്കുമരുന്നുമായി രണ്ടു പേർ കരിപ്പൂർ പോലീസിന്റെ പിടിയിലായി

ckmnews

വീര്യം കൂടിയ മയക്കുമരുന്നുമായി രണ്ടു പേർ കരിപ്പൂർ പോലീസിന്റെ പിടിയിലായി


മലപ്പുറം:അതി മാരക ലഹരി മരുന്ന് വിഭാഗത്തിൽ പെട്ട എംഡിഎംഎ യുമായി രണ്ടു പേർ കരിപ്പൂർ പോലീസിന്റെ പിടിയിലായി.കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂമാൻ ജംഗ്ഷന് സമീപമുള്ള ലോഡ്ജ്ൽ റൂം എടുത്തു വിൽപ്പനക്കായി കൊണ്ടുവന്ന മയക്കുമരുമായാണ് അരീക്കോട് പൂവത്തിക്കൽ അമ്പാട്ട് പറമ്പിൽ സലാഹുദ്ദീൻ (22)പറമ്പിൽ പീടിക സൂപ്പർ ബസാർ കുതിരവട്ടത്ത് ഹൗസ് മുഹമ്മദ് ഷാഫി (36)എന്നിവരെ ജില്ലാ ആന്റി നർകോട്ടിക് ടീമിന്റെ സഹായത്തോടെ കരിപ്പൂർ   പോലീസ് പിടികൂടിയത്.മലപ്പുറം  ജില്ലാ പോലീസ് മേധാവി കെ.സുജിത്ത് ദാസ് ഐപിഎസ് നു ലഭിച്ച  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് പോലീസ് ഇൻസ്പെക്ടർ  സി.വി.ലൈജു മോന്റെ നേതൃത്വത്തിൽ  കരിപൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ സാമി,എഎസ്ഐ പ്രഭ,സിപിഒ മാരായ സാലേഷ്, ഷബീറലി എന്നിവരും  ജില്ലാ ആൻ്റി നിർക്കോട്ടിക്ക് സ്ക്വോഡ്  അംഗങ്ങളായ എസ്.ഐ  ഗിരീഷ് എം ,ആർ ഷഹേഷ് , ദിനേഷ് ഐകെ, സിറാജ് കെ, സലിം പി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ  പിടികൂടിയത്.ഇവരിൽ  നിന്നും വില്പനക്കായി കൊണ്ടുവന്ന ചില്ലറ വിപണിയിൽ ഒരു ലക്ഷം രൂപ വിലവരുന്ന 20 ഗ്രാം എംഡിഎംഎ യും ഒരു കാറും കണ്ടെടുത്തു.